Hero Image

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് കരസ്ഥമാക്കി എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാർ

യു പി എസ് സി യുടെ സിവിൽ സർവീസ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളികൾക്ക് അഭിമാനമായി എറണാകുളം സ്വദേശിയായ പി കെ സിദ്ധാർത്ഥ് രാംകുമാർ നാലാം റാങ്ക് കരസ്ഥമാക്കി. നിലവിൽ ഐ പി എസ് പരിശീലനത്തിന് ഹൈദരാബാദിലാണ് സിദ്ധാർത്ഥ് ഉള്ളത്.

ആദിത്യ ശ്രീവാസ്തവ, അനിമേഷ് പ്രധാൻ, അനന്യ റെഡി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആശിഷ് കുമാർ, വിഷ്ണു ശശി കുമാർ,പി പി അർച്ചന,ആർ രമ്യ, മോഹൻ ലാൽ, ബെൻജോ പി ജോസ്, സി വിനോദിനി, കസ്തൂരി ഷാ, പ്രിയ റാണി, ഫാബി റഷദ്, എസ് പ്രശാന്ത്, ആനി ജോർജ് തുടങ്ങിയ മലയാളികളും ആദ്യ 100 റാങ്കിൽ ഇടം പിടിച്ചിട്ടുണ്ട്.

ആകെ 1016 പേർക്ക് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നതിൽ 347 പേർ ജനറൽ വിഭാഗത്തിലും 303 പേർ ഒ ബി സി വിഭാഗത്തിലും ഉൾപ്പെടുന്നുണ്ട്. 200 പേരെ ഐ പി എസിനും 180 പേരെ ഐ എ എസിനും 37 പേരെ ഐ എഫ് എസിനുമാണ് ശുപാർശ ചെയ്തിട്ടുള്ളത്.

READ ON APP